Wednesday, July 13, 2011

ബെയ്ലക്’സ് സ്റ്റോപ്പായോ???

വിൻഡോസ് 7 ഇൻസ്റ്റാൾ ചെയ്ത ശേഷം ബെയ്ലക്’സ് ഉപയോഗിക്കുന്ന ചിലർക്ക് വന്ന മെസേജ് ആയിരിക്കും "Beyluxe has stopped Working" എന്നത്.. പലരും ഇത് കണ്ട് ബെയ്ലക്സ് പൂട്ടിപ്പോയി എന്ന് വിശ്വസിച്ചു.. ഈയുള്ളവനും ഈയൊരു പ്രശ്നം വന്നപ്പോൾ എങ്ങനെ സോൾവാക്കി എന്ന് ഇവിടെ വിശദീകരിക്കുകയാണ്.. ഈ പ്രശ്നം ഉള്ള മറ്റുള്ളവർക്ക് ഇത് ഉപകാരമായെങ്കിലോ..

മെസേജ് ഇതാണ്: (Click On the Picture to enlarge)

ഇതിനുള്ള പരിഹാരമാണിനി പറയാൻ പോകുന്നത്..
ആദ്യം സ്റ്റാർട്ട് (Start) എടുത്ത് “ msconfig " എന്ന് ടൈപ് ചെയ്ത് റൺ ചെയ്യുക, ഓപ്പൺ ചെയ്യുക :
(Click On the Picture to enlarge)

ഓപ്പൺ ചെയ്ത ശേഷം, "Tools" എന്നത് ക്ലിക്ക് ചെയ്ത്, "System Restore" എന്നത് സെലക്റ്റ് ചെയ്യുക.. ശേഷം "Launch" ക്ലിക്കുക..
(Click On the Picture to enlarge)

സിസ്റ്റെം റിസ്റ്റോർ ആയശേഷം കമ്പ്യൂട്ടർ ഒന്ന് റീസ്റ്റാർട്ട് ആവും.
റീസ്റ്റാർട്ട് ആയ ശേഷം ഒരു ബ്ലാങ്ക് സ്ക്രീൻ ആയിരിക്കും വരിക. ഒന്ന് കൂടി Ctrl+Alt+Delete അമർത്തി റീസ്റ്റാർട്ട് ചെയ്യുക. പ്രോബ്ലെം തുടങ്ങുന്ന ഒരു ദിവസം മുൻപത്തേക്ക് നിങ്ങളുടെ കമ്പ്യൂട്ടർ മാറിക്കഴിഞ്ഞു. ഡറ്റാസ് ഒന്നും ലോസ്സ് ആവുകയും ചെയ്യില്ല..

ഇത് ചെയ്ത ശേഷം ബെയ്ലക്സ് തുറക്കാൻ ശ്രമിക്കുമ്പോൾ "File Currupted" എന്നാണ് കാണിക്കുന്നത് എങ്കിൽ, ഒന്ന് കൂടി ബെയ്ലക്സ് ഇൻസ്റ്റാൾ ചെയ്യുക,,

ശ്രമിക്കൂ..