പലതരം എസ്.എം.എസ്സുകൾ നമുക്ക് ദിവസവും വരാറുണ്ടാകാം.. തമാശയും ജോലിപരമായതും പരസ്യവും ഒക്കെ.. ചിലത് നമ്മെ ചിരിപ്പിക്കുന്നു എങ്കിൽ മറ്റു ചിലത് നമ്മെ ചിന്തിപ്പിക്കുന്നു..
സ്വന്തം വാപ്പയുടെ മരണ സമയത്ത് ദുഖിച്ചു നിൽകുന്ന സമയത്ത് “ടിന്റു മൊൻ” അച്ഛനെ കളിയാക്കുന്ന എസ്.എം.എസ്സാണു വരുന്നത് എങ്കിൽ??
അതേ സമയം ഉപ്പ മരിച്ചാൽ ചെയ്യേണ്ട പ്രാർത്ഥനയും കർമ്മങ്ങളുമടങ്ങുന്ന ഒരു മെസേജ് ആണ് വരുന്നതെങ്കിലോ?? അതെത്ര ആശ്വാസമായിരിക്കും??
ഇവിടെയാണ് ഇസ്’ലാമിക എസ്.എം.എസ്സുകളുടെ പ്രസക്തി വർദ്ധിക്കുന്നത്.. ഒരു പുസ്തകം വായിക്കണമെങ്കിൽ ആ പുസ്തകം തേടി നമ്മൾ പോയി സമയമെടുത്ത് പണം കൊടുത്ത് വാങ്ങി വായിക്കണം..
എന്നാൽ ഇസ്’ലാമിക് എസ്.എം.എസ് സർവ്വീസുകളിലാകട്ടെ, ദിവസവും ഒരു ആയത്ത്, ഹദീഥ്, അല്ലെങ്കിൽ ഒരു പണ്ഡിത ഉദ്ധരണി നമ്മെ തേടി ഇങ്ങോട്ടെത്തുകയാണ്. അതും തികച്ചും സൌജന്യമായി..! ഓരോ ദിവസവും ഓരോ ആയത്ത് എന്ന നിലയിൽ കിട്ടിയാൽ ഒരു വർഷം കൊണ്ട് 365 ആയത്തുകൾ.. പത്ത് വർഷം കൊണ്ട്?
വിജ്ഞാനം നമ്മുടെ വിരൽതുമ്പിലെത്തിക്കുന്ന ഈ സംവിധാനം നമ്മൾ ഉപയോഗിച്ചില്ലെങ്കിൽ, അത് ഫോർവാർഡ് ചെയ്തില്ലെങ്കിൽ, സുഹ്ര്’ത്തുക്കൾക്കെത്തിച്ചില്ലെങ്കിൽ, നിന്റെ മൊബൈൽ എന്ന സംവിധാനം നീയെന്തിനുപയോഗിച്ചു എന്ന ചോദ്യത്തിനെന്തുത്തരം പറയും?
ഈ സർവ്വീസ് അക്റ്റിവേറ്റ് ചെയ്യാൻ നമ്മൾ ചെയ്യേണ്ടതിത്ര മാത്രം.. നമ്മുടെ മൊബൈലിൽ New Text message എടുത്ത്, അതിൽ
JOIN HUDANET
(അഥവാ JOIN<space>HUDANET എന്ന ഫോർമാറ്റിൽ)
എന്ന് ടൈപ് ചെയ്ത്,
09219592195
എന്ന നമ്പറിലേക്ക് Send ചെയ്യുക..
ഉടൻ ഒരു കൺഫർമേഷൻ എസ്.എം.എസ് ലഭിക്കുകയും, പിറ്റേന്ന് മുതൽ ഇസ്ലാമിക സന്ദേശങ്ങൾ നിങ്ങളുടെ വിരൽ തുമ്പിലെത്തുകയും ചെയ്യുന്നു..!
അതെ, “വിജ്ഞാനം വിരൽ തുമ്പിൽ..!“
ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക : ഈ സേവനം ഇന്ത്യയിൽ മാത്രമാണ് ലഭ്യമാവുക..
---- Added On 07/10/2011 ----
SMS കൾ ലഭിക്കാതിരിക്കാനുള്ള ചില കാരണങ്ങൾ:
- JOIN HUDANET എന്നതിൽ അക്ഷര തെറ്റ് ഇല്ലെന്നും JOIN കഴിഞ്ഞ് സ്പേസ് ഉണ്ടെന്നും ഉറപ്പു വരുത്തുക.
- അയച്ച നമ്പർ 9219592195 തന്നെയാണെന്ന് ഉറപ്പു വരുത്തുക.
- താങ്കൾ DND സംവിധാനം രെജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ എസ്.എം.എസ് കിട്ടില്ല. എത്രയും പെട്ടെന്ന് കസ്റ്റമർ കെയറിൽ ബന്ധപ്പെട്ട് ഡി.എൻ.ഡി അൺ-രെജിസ്റ്റർ ചെയ്യുക..
- ജോയിൻ മെസേജ് അയച്ചതിനു ശേഷം കൺഫർമേഷൻ മെസേജ് ലഭിച്ചു എന്നും ഉറപ്പു വരുത്തുക..






